Incois


വിവര സേവനങ്ങള്‍

സമുദ്ര സ്ഥിതി പ്രവചന സംവിധാനം (ഇന്‍ഡോഫോസ്)
കേരളം

ഞങ്ങള്‍ ഈ വെബ്സൈറ്റിലൂടെ കേരളത്തിന്‍റെ സമുദ്ര സ്ഥിതിയെ സംബന്ധിച്ച വിവിധ വിവരങ്ങള്‍ നല്‍കുന്നു. തിരമാലയുടെ ഉയരം, കാറ്റിന്‍റെ വേഗത, വേലിയേറ്റ വേലിയിറക്കങ്ങള്‍, നീരൊഴുക്ക്, തുറമുഖങ്ങളിലെ സമുദ്ര സ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ എന്നിവ ഇവയില്‍ ചിലതാണ്. ഉയര്‍ന്ന തിരമാലയെ സംബന്ധിച്ച മുന്നറിയിപ്പും ഇവിടെ ലഭ്യമാണ്. ഈ വിവരങ്ങള്‍ വരുന്ന മൂന്നു ദിവസങ്ങളിലേക്കാണ് ലഭ്യമാക്കുന്നത്

ഇന്ത്യന്‍ മഹാസമുദ്രത്തിനു വേണ്ടി പ്രത്യേകമായി രൂപപ്പെടുത്തിയ ഒരു കൂട്ടം മോഡലുകള്‍ ഉപയോഗിച്ചാണ്‌ ഈ വിവരങ്ങള്‍ ലഭ്യമാക്കുന്നത്. ഈ മോഡലുകളുടെ ഉത്പന്നങ്ങള്‍ മുന്‍വര്‍ഷങ്ങളില്‍ നിരീക്ഷണങ്ങളുമായി താരതമ്യ പഠനം നടത്തിയിട്ടുള്ളതാണ്. ചില ഉത്പന്നങ്ങളുടെ തത്സമയ താരതമ്യ പഠനങ്ങള്‍ ഇവിടെ കാണാം.

ഇന്‍കോയിസിന്‍റെ മറ്റു സേവന മേഖലകളായ മത്സ്യബന്ധന സാധ്യതാ പ്രവചനം, സുനാമി മുന്നറിയിപ്പ് എന്നിവയിലേക്കുള്ള ലിങ്കുകളും ഇവിടെ കാണാം.

ഈ വിവരങ്ങള്‍ ഇ-മെയിലിലോ, എസ്.എം.എസ് ആയോ വേണമെന്നുള്ളവര്‍ osf@incois.gov.in എന്ന വിലാസത്തില്‍ ഞങ്ങളെ ബന്ധപ്പെടുക
Download Malayalam Fonts